Thursday 13 September 2012

പക്ഷിഗ്രാമത്തില്‍ പക്ഷികള്‍ക്ക് മരണമണി



തളിപ്പറമ്പ്:ഏഴോം പഞ്ചായത്തിലെ പക്ഷിഗ്രാമമായ നരിക്കോട് കൈവേലിപ്രദേശത്തെ ദേശാടനക്കിളികള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ക്ക് റോഡ് വിനയാകുന്നു. ഇതുവഴി കടന്നുപോകുന്ന ഏഴോം പഴയങ്ങാടി റോഡില്‍ പറന്നെത്താറുള്ള പക്ഷികള്‍ വാഹനങ്ങള്‍തട്ടി ചാകുന്നതാണ് പ്രശ്‌നം. വ്യാഴാഴ്ച രാവിലെ റോഡരികില്‍ വാഹനംതട്ടി ചത്തനിലയില്‍ ഒരു നീലക്കോഴിയെ കണ്ടെത്തി. 

നരിക്കോട്ടെ വിശാലമായ നെല്‍വയലിലും സമീപത്തെ പുഴയോരത്തുള്ള കണ്ടല്‍ക്കാടുകളിലുമാണ് സ്വദേശത്തും വിദേശത്തുമുള്ള ധാരാളം പക്ഷികള്‍ കൂടുകൂട്ടിയിരിക്കുന്നത്. ബ്ലാക്ക്‌ഐബീസ്, വൈറ്റ് ഐബീസ്, ചൂളന്‍ എരണ്ട, വിവിധയിനം കൊക്കുകള്‍, കുളക്കോഴികള്‍, നീലക്കോഴി ഉള്‍പ്പെടെ അമ്പതില്‍പ്പരം ഇനങ്ങളിലുള്ള പക്ഷികള്‍ ഇവിടെയുണ്ട്. 

പക്ഷിഗ്രാമത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും റോഡരികില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുംവിധം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ പക്ഷികളുടെ ജീവഹാനി ഒഴിവാക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. -mathrubhumi

No comments:

Post a Comment