Thursday 19 April 2012

ഗര്‍ഭിണിപ്പശുക്കളെ കൊല്ലുന്നത് നിരോധിക്കും

ഗര്‍ഭമുള്ള പശുക്കളെ കൊല്ലുന്നത് നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും നിയമപരമായ പിന്‍ബലം നല്‍കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആരുടെയെങ്കിലും ആവശ്യപ്രകാരമാണോ ഈ തീരുമാനമെന്ന് ചോദിച്ചപ്പോള്‍ ഇത് വളരെ ക്രൂരനടപടിയാണെന്നായിരുന്നു മറുപടി. ഗര്‍ഭിണിയായ ആടുകളെ കൊല്ലുന്നത് ഇതിന്റെ പരിധിയില്‍വരുമോ എന്ന് ചോദിച്ചപ്പോള്‍ പശു, എരുമ, ആട് എന്നിവക്കെല്ലാം ഇത് ബാധകമാണെന്ന് അദ്ദേഹം വിശദീകരിച്ചു. നിരോധം ലംഘിച്ചാല്‍ നല്‍കുന്ന ശിക്ഷ സംബന്ധിച്ചാകും നിയമനിര്‍മാണം നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗര്‍ഭിണിപശുക്കളെ കൊല്ലുന്നത് നിരോധിക്കുകയും അത് ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരികയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 
-മാധ്യമം